Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workshop

Idukki

ഉ​പ്പു​തോ​ട്ടി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്‌ഷോ​പ്പ് ക​ത്തിന​ശി​ച്ചു

ചെ​റു​തോ​ണി: മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പു​തോ​ട് പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പം ഫ​ർ​ണീ​ച്ച​ർ വ​ർ​ക്ക്ഷോ​പ്പ് ക​ത്തി​ന​ശി​ച്ചു. ഉ​പ്പു​തോ​ട് ഇ​ട്ടു​കു​ന്നേ​ൽ ജോ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ക​ത്തിന​ശി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. തീ ​ആ​ളി​പ്പ​ട​ർ​ന്ന് ത​ടി​യും ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദംകേ​ട്ടാ​ണ് ജോ​ണി​യും ഭാ​ര്യ​യും ഉ​ണ​ർ​ന്ന​ത്. സ​മീ​പ​വാ​സി​ക​ളും ഓ​ടി​ക്കൂ​ടി. വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ഇ​ടു​ക്കി​യി​ൽനി​ന്നു അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യെ​ങ്കി​ലും വ​ർ​ക്ക്ഷോ​പ്പ് പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചി​രു​ന്നു.

ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മു​ത​ൽ മു​ട​ക്കു​ള്ള ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ലെ​യി​ന​ർ, വി​വി​ധ വ​ലി​പ്പ​ത്തി​ലും മാ​തൃ​ക​യി​ലു​മു​ള്ള ചെ​റി​യ പ്ലെ​യി​ന​റു​ക​ൾ, പ​ല​ത​രം ഡ്രി​ല്ലു​ക​ൾ, ക​ട്ട​റു​ക​ൾ, ഗ്രൈ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ൾ, റൂ​ട്ട​ർ, വ​ലു​തും ചെ​റു​തു​മാ​യ ജി​പ്സോ, മെ​ഷീ​നു​ക​ളു​മാ​യി ബ​ന്ധി​ക്കു​ന്ന വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണാ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ ത​രം ത​ടി​ക​ൾ, പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു​വ​ച്ച ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ക​ത്തിന​ശി​ച്ചു.

നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ഉ​ട​മ ജോ​ണി പ​റ​യു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്തി​രു​ന്ന ജോ​ണി പ​ല​യി​ട​ങ്ങ​ളി​ൽനി​ന്നു വ​ൻ തു​ക വാ​യ്പ എ​ടു​ത്താ​ണ് വീ​ടി​നോ​ട് ചേ​ർ​ന്ന് ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പ് സ്ഥാ​പി​ച്ച​ത്.

കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​മാ​ർ​ഗ​മാ​യ വ​ർ​ക്ക്ഷോ​പ്പ് ക​ത്തിന​ശി​ച്ച​തോ​ടെ വാ​യ്പാ ബാ​ധ്യ​ത​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​ടയ്​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജോ​ണി​യും കു​ടും​ബ​വും. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ നി​ല​നി​ൽ​ക്കാ​നാ​വു എ​ന്നും ജോ​ണി​യും കു​ടും​ബ​വും പ​റ​യു​ന്നു.

Latest News

Up